തൊടുപുഴ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തൊടുപുഴ ജോഷ് പവലിയനിൽ ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാരായാ പി.പ്രസാദ്,റോഷി അഗസ്റ്റിൻ,പി.ജെ.ജോസഫ് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹെബ്,എ.ഡി.ജി.പിമാരായ എച്ച്.വെങ്കിടേഷ്,പി.വിജയൻ, സൗത്ത് സോൺ ഐ.ജി എസ്.ശ്യാം സുന്ദർ,എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്.സതീഷ് ബിനോ,എറണാകുളം ജില്ലാ പൊലീസ് മേധാവി എം.ഹേമലത, ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ എസ്.അനീഷ് കുമാർ അനുസ്മരണം നടത്തും.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ സംഘടനാ റിപ്പോർട്ടും ട്രഷറർ ജി.പി.അഭിജിത്ത് വരവ്ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എ.സുധീർഖാൻ സ്വാഗതവും ജനറൽ കൺവീനർ ഇ.ജി.മനോജ്കുമാർ നന്ദിയും പറയും.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സുധീർഖാൻ, ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ, സ്വാഗത സംഘം ചെയർമാൻ എസ്.അനീഷ് കുമാർ, അഭിജിത്ത് ജി.പി,എം.എം. അജിത്ത്കുമാർ,ഇ.ജി.മനോജ് കുമാർ, എം.എം.സഞ്ജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |