വാഷിംഗ്ടൺ: ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ആഗസ്റ്റ് ഒന്നു മുതൽ 25 ശതമാനം തീരുവ ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. അന്യായമായ വ്യാപാര ഇടപാടുകളുടെ പേരിൽ ജപ്പാനും ദക്ഷിണ കൊറിയയുമടക്കം 60 രാജ്യങ്ങൾക്ക് ട്രംപ് ഉയർന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ഏപ്രിൽ 9ന് നിലവിൽ വരേണ്ടിയിരുന്നെങ്കിലും 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചു. ഈ കാലാവധി നാളെ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |