തലശ്ശേരി : തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി. സന്തോഷ് കുമാർ എം.പി പ്രകാശനം ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത അദ്ധ്യക്ഷത വഹിച്ചു.
.പി.ആർ.വസന്തൻ മാസ്റ്റർ,ഹരിത കേരള മിഷൻ കോർഡിനേറ്റർ ലതാകാണി,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, അഭിഷേക് കുറുപ്പ് എന്നിവർ സംസാരിച്ചു. എരഞ്ഞോളി പുഴയിൽ നിന്നും കുയ്യാലി പുഴയുടെ ഭാഗത്തുള്ള കണ്ടൽ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വി.സുരേന്ദ്രൻ ധർമ്മടത്തെ ചടങ്ങിൽ ആദരിച്ചു. സജീന്ദ്രൻ മാസ്റ്റർ ജല ബഡ്ജറ്റ് കാര്യവുംകാരണവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പ്രകാശനചടങ്ങിനോട് അനുബന്ധിച്ച് വീഡിയോ പ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |