ഹരിപ്പാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ അനുഭവപ്പെടുന്ന യാത്രാദുരിതം പരിഹരിക്കണമെന്ന് ഡി. വൈ.എഫ്.ഐ ചിങ്ങോലി നാലാം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിഷ്ണുപ്രസാദ് അദ്ധ്യക്ഷനായി. ചിങ്ങോലി മേഖല പ്രസിഡന്റ് കെ.മിഥുൻകൃഷ്ണ, സെക്രട്ടറി കെ.സിനുനാഥ്, കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം കെ.ആർ.വിപിനചന്ദ്രൻ, വി.അഖിൽ, അക്ബർ ബാദുഷ, എം.മുനീറ, ബി.സോബി, എസ്.സന്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഞ്ജന ദീപക് (പ്രസിഡന്റ്), അനീഷ് ജോസ് (വൈസ് പ്രസിഡന്റ്), ഡി.ദീപു (സെക്രട്ടറി), കെ.അർജുൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |