തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ നാലു വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പിൻവലിച്ചു. ചില പിഴവുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. പുതുക്കിയ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി
സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
അപേക്ഷ 23 ന് മുൻപ്
www.exams.keralauniversity.ac.in മുഖേന സമർപ്പിക്കണം.
ടൈംടേബിൾ
ജൂലായ് 2 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർട്ട്
ഒന്ന്, രണ്ട് ബി.എസ്സി (ആന്വൽ/വിദൂരവിദ്യാഭ്യാസ വിഭാഗം) മേഴ്സിചാൻസ് പരീക്ഷകളുടെ
ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി വൈവവോസി
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷൻ റഗുലർ 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ നടക്കും.
പ്രോജക്ട് ഇവാലുവേഷൻ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്സി ഇൻഫർമേഷൻ ടെക്നോളജി (സിഎസ്എസ് - 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ-അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷൻ, വൈവ വോസി പരീക്ഷകൾ ജൂൺ 23 ന് കോന്നി വി.എൻ.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഐ.എം,സി.എ (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പ്രയോഗിക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി/ എം.എസ്സി കെമിസ്ട്രി വിത്ത് ഡ്രഗ്ഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2025, പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം/ വൈവവോസി എന്നിവ ജൂൺ 20 മുതൽ ജൂലായ് 2 വരെ നടക്കും.
ടൈം ടേബിൾ
ജൂലായ് 30ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) മേയ് 2025 പരീക്ഷക ടൈംടേബിൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |