തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കാനിരിക്കെ കേരള പൊലീസിൽ കൂടുതൽ വനിതകൾക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് വേളകളിൽ അധികാരസ്ഥാനത്തിരിക്കുന്നവർ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള ആനുകൂല്യ പ്രഖ്യാപനങ്ങളോ സൗജന്യങ്ങളോ സഹായപദ്ധതികളോ പ്രഖ്യാപിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |