ആലപ്പുഴ: ഓൺലൈൻ ജോബ് ടാസ്‌കുകൾ പൂർത്തിയാക്കിയാൽ പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് എട്ടര ലക്ഷം രൂപ തട്ടിയതായി പരാതി. ആര്യാട് സ്വദേശിയായ 24 കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് സന്ദേശം അയച്ച് തട്ടിപ്പുകാർ ബന്ധപ്പെടുകയായിരുന്നു.
ടാസ്‌ക്കുകൾ പൂർത്തിയാക്കിയാൽ ജോലിയും പണവും നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി ഘട്ടങ്ങളിലായി സ്വർണം പണയം വച്ച് യുവതി ഓൺലൈൻ തട്ടിപ്പുകാർക്ക് പണം അയച്ചു കൊടുത്തു. തിരികെ പണവും ജോലിയും ലഭിക്കാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. നോർത്ത് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |