തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. www.polyadmission.org വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Trial Rank Details, Trial allotment details” ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാദ്ധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 21 ന് വൈകിട്ട് 5 വരെ സമയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |