തിരുവനന്തപുരം: പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്‌ക്കലിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
പനയറക്കൽ സ്വദേശികളായ രജിൻ - ധന്യ ദമ്പതികളുടെ മകൻ ഇമാനാണ് മരിച്ചത്. നിലത്ത് കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് കയ്യിലിരുന്ന കുട്ടി തലയിടിച്ച് വീണത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |