തിരുവനന്തപുരം: സംസ്ഥാന ലാൻഡ് റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്രന്റ് തസ്തികയ്ക്ക് സ്പെഷ്യൽ റൂൾസിനുള്ള കരട് തയ്യാറാക്കി ആറുവർഷമായിട്ടും അന്തിമരൂപം നൽകിയില്ല.
2019ൽ തയ്യാറാക്കിയ കരടുമായി ബന്ധപ്പെട്ട് 2022ൽ സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ച നടത്തിയത് മാത്രമാണ് ആകെയുണ്ടായ നടപടി.
സ്പെഷ്യൽ റൂൾസ് ഇല്ലാത്തതിനാൽ ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവരുടെ പ്രൊബേഷൻ പ്രഖ്യാപനം, സ്ഥാനക്കയറ്റം അടക്കം നടത്തുന്നത് എക്സിക്യൂട്ടീവ് ഓർഡറുകളുടെയും കീഴ്വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇതിന് നിയമപരിരക്ഷയില്ല. കരടിൽ ആവശ്യമായ ഭേദഗതി വരുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശയും നിയമവകുപ്പിന്റെ പരിശോധനയും പൂർത്തിയാക്കി പി.എസ്.സിക്ക് അയയ്ക്കണം. പി.എസ്.സി അംഗീകരിക്കുന്നതോടെയാണ് സർക്കാർ സ്പെഷ്യൽ റൂൾസ് രൂപീകരിക്കുക. ഇതിന് കുറഞ്ഞത് ആറുമാസത്തെ സമയമെടുക്കും.
നിയമനം ക്രമപ്പെടുത്തൽ, പ്രൊബേഷൻ, വാർഷിക ഇൻക്രിമെന്റുകൾ, ഗ്രേഡ്- കേഡർ പ്രൊമോഷനുകൾ, മറ്റൊരു വകുപ്പിലേക്ക് പോകാനുള്ള അനുമതി തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കേണ്ടത് സ്പെഷ്യൽ റൂൾസിലാണ്.
വില്ലേജ് ഓഫീസിൽ 2 തസ്തിക
ഒരു വില്ലേജ് ഓഫീസിൽ രണ്ട് ഫീൽഡ് അസിസ്റ്രന്റ് തസ്തികയാണുള്ളത്. പ്രധാനമായും ഫീൽഡ് ജോലികളാണ് ഇവർക്ക്. പുറമെ എല്ലാത്തരം നോട്ടീസുകളും സമൻസുകളും ഉത്തരവുകളും കക്ഷികൾക്ക് കൈമാറുന്ന ചുമതലയുമുണ്ട്.
3,600
വില്ലേജ് ഫീൽഡ്
അസി. തസ്തിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |