തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാല തുടങ്ങുന്നതിന് സർക്കാർ എക്‌സൈസ് ചട്ടം കൊണ്ടുവന്നിട്ടും അപേക്ഷയുമായി ആരും രംഗത്തെത്തിയില്ല. എക്‌സൈസ് ചട്ടം നിലവിൽ വന്ന് മൂന്ന് മാസമായിട്ടും ഒരപേക്ഷ പോലും സർക്കാരിനുമുന്നിൽ ഇതുവരെ എത്തിയിട്ടില്ല.
നിലവിൽ വന്ന ചട്ടത്തിൽ മാറ്റം വരുത്തണമെന്നാണ് ഐടി വകുപ്പിന്റെ ആവശ്യം. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വേണമെന്നാണ് ഐടി വകുപ്പ് ആവശ്യപ്പെടുന്നത്. മാത്രമല്ല നിലവിൽ ഡെവലപ്പർമാർക്ക് ഐടി പാർക്കുകളിൽ മദ്യശാല ലൈസൻസ് എന്നത് കോ-ഡെവലപ്പർമാർക്കും നൽകണമെന്നാണ് ഐടി വകുപ്പിന്റെ ആവശ്യം. പാർക്ക് സിഇഒമാർക്ക് നേരിട്ട് മദ്യശാല ലൈസൻസെടുക്കാൻ താൽപര്യം ഇല്ലാത്തതും സർക്കാർ നീക്കം പൊളിയാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |