തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാർക്കായി 32വാഹനങ്ങൾ വാങ്ങുന്നതിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. ഇതാദ്യമായാണ് ഇത്രയധികം വാഹനങ്ങൾ വാങ്ങാൻ ഒറ്റയടിക്ക് അനുമതി നൽകുന്നത്.
എന്നാൽ ഇതിന്റെയെല്ലാം ചെലവ് എത്രയാണെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയന്ത്രങ്ങളുണ്ട്. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്ക് പുതിയ ഒരു വാഹനം വാങ്ങാനും അനുമതി നൽകി.
ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെയും ഗവൺമെന്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.
എറണാകുളം കുന്നത്തുനാട് ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസിന് പാട്ടത്തിന് നൽകിയിരുന്ന 30 ഏക്കർ ഭൂമിയിൽ കിൻഫ്രാ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള ഉത്തരവിൽ വിലയുടെ കാര്യത്തിൽ പുതിയ ഉത്തരവിറക്കും. നേരത്തെ 64.13 കോടി രൂപ ന്യായവില ഈടാക്കി കൈമാറാനായിരുന്നു ഉത്തരവ്.ഇത് 12.28 കോടി രൂപയായി ചുരുക്കി പുതുക്കി നിശ്ചയിച്ചാണ് ഭേദഗതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |