വാടാനപ്പള്ളി: പുതുതായി പണിത ഇരുപതാം നമ്പർ അങ്കണവാടി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20.84 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഇരു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ കുട്ടികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ എയർ കണ്ടീഷൻ ചെയ്ത ഹാൾ, അടുക്കള, സ്റ്റോർ റൂമും, പൊതുടോയ്‌ലറ്റ്, കുട്ടികൾക്കായി ടോയ്‌ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, ഹാൻഡ് റെയിൽ, മീറ്റിംഗ് ഹാൾ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ചു. കെ.സി പ്രസാദ് മുഖ്യാതിഥിയായി. എ.എസ് സബിത്ത്, കെ.സി അമ്മിണി എന്നിവരെ ആദരിച്ചു.സരിത ഗണേശൻ, സുലേഖ ജമാലു, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, ഷൈജ ഉദയകുമാർ, ബീന ഷെല്ലി,ഒ.ജെ റിജോമോൾ, ടി.വി ബിനോയ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |