ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഹൈദരബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെയാണ് പൂർത്തിയായത്.വിവിധ ലൊക്കേഷനുകളിലായി ചിത്രീകരിച്ച ചിത്രം പൂർണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ
ആണ്. ചില വിദേശ രാജ്യങ്ങളിൽ നിലനിൽക്കുന്ന ബിറ്റ് കൊയിൻ ഇടപാടിലൂടെ എത്തുന്ന ദി ഡാർക്ക് വെബ്ബിൽ പുതമുഖങ്ങളാണ് പ്രധാന വേഷത്തിൽ. ചിത്രത്തിലെ ഏഴു സംഘട്ടന രംഗങ്ങളിൽ നടത്തുന്നത് നടിമാരാണ്. കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ബോളിവുഡിൽ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചിടെഹ് ലാൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹിമാബിന്ദു , പ്രിയങ്ക യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരക്കഥ ജയിംസ് ബ്രൈറ്റ്, ഛായാഗ്രഹണം - മണി പെരുമാൾ, സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ,
ഗാനങ്ങൾ - ഡോ. അരുൺ കൈമൾ, എഡിറ്റിംഗ് - അലക്സ് വർഗീസ്.കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ട്രൂപാലറ്റ്ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |