പുനലൂർ: കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ മലയോര ഹൈവേയിൽ നിന്ന് ഡിപ്പോയിലേക്ക് ബസുകൾ കയറുന്ന വഴിയിൽ ബസ് കാലിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പുനലൂർ കാഞ്ഞിരമല പുത്തൻവീട്ടിൽ മുരുകേശനാണ് (52) പരിക്കേറ്റത്.
ബസ് തട്ടിവീണ കാൽനട യാത്രക്കാരന്റെ ഇടത് കാലിലൂടെയാണ് അതേ ബസ് കയറിയിറങ്ങിയത്. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ
താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലയോര ഹൈവേയോട് ചേർന്ന് ബസുകൾ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചാണ് അപകടം. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |