ന്യൂയോർക്ക്: കണ്ടാൽ ആപ്പിളിനെ പോലെ. പക്ഷേ, രുചിയാകട്ടെ ഏഷ്യൻ പിയറിന്റേതും. ഒപ്പം യൂറോപ്യൻ പിയറിന്റെ മാധുര്യവും സുഗന്ധവും. 'പാപ്പിൾ" എന്ന പഴമാണിത്. രൂപത്തിൽ ആപ്പിളിനെ പോലെ തോന്നിക്കുന്ന പാപ്പിൾ ലാബിൽ വളർത്തിയെടുത്തതല്ല. യൂറോപ്യൻ പിയറിന്റെയും ഏഷ്യൻ പിയറിന്റെയും ഹൈബ്രിഡ് ഇനമാണിത്.
ന്യൂസിലൻഡിലെ പ്ലാന്റ് ആൻഡ് ഫുഡ് റിസേർച്ചാണ് പാപ്പിൾ വികസിപ്പിച്ചത്. 2012ൽ മാർക്കറ്റുകളിൽ എത്തിയ പാപ്പിൾ ചുരുങ്ങിയ സമയത്തിനുള്ളിൽ യൂറോപ്പിലെയും ഏഷ്യയിലെയും യു.എസിലെയും മാർക്കറ്റുകളിൽ പ്രീമിയം പഴങ്ങളുടെ നിരയിൽ ഇടംനേടി. ഉരുണ്ട് മിനുസമായ ഓറഞ്ച്-ചുവപ്പ് നിറത്തോടെയുള്ള പുറംഭാഗവും ക്രിസ്പിയും ജ്യൂസിയുമായ വെള്ള നിറത്തിലെ ഉൾവശവുമാണ് പാപ്പിളിന്.
നിരവധി ആരോഗ്യഗുണങ്ങളും പാപ്പിളിനുണ്ട്. വളരെ കുറഞ്ഞ കലോറിയോട് കൂടിയ പാപ്പിൾ വിറ്റാമിൻ സിയുടെ കലവറയാണ്. രോഗപ്രതിരോധ ശേഷിക്കും ത്വക്കിനും നല്ലതാണ്. ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്ന പൊട്ടാസ്യവും പാപ്പിളിലുണ്ട്. കൂടാതെ, ധാരാളം ആന്റിഓക്സിഡന്റ്സുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |