ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ഹയർ സെക്കന്ററി വിഭാഗത്തിൽ ജ്യോഗ്രഫി അദ്ധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഇന്ന് രാവിലെ 10.30 ന് റവന്യൂ ഡിവിഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൈനാവ് കുയിലിമലയിൽ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷൻ ഓഫീസിൽ എത്തണം. ജ്യോഗ്രഫി തസ്തികകളിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്‌കർച്ചിരിക്കുന്ന യോഗ്യതകൾ ഉളളവർക്ക് അപേക്ഷിക്കാം. എസ്. എസി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. സ്ഥാപനത്തിൽ അഞ്ച് വർഷം തുടർച്ചയായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിട്ടുള്ളവർ പങ്കെടുക്കേണ്ടതില്ല. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04862296297.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |