കോഴിക്കോട്: വിദ്യാർത്ഥികൾ സാമൂഹ്യ ബോധമുള്ളവരായി വളരണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി. 'വ്യക്തി, സമൂഹം, സ്വാതന്ത്ര്യം: ലിംഗ വിവേചനങ്ങളുടെ കേരളീയ പശ്ചാത്തലം' വിഷയത്തിൽ ഉള്ളിയേരി എം.ഡി.ഐ.ടി എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമൂഹത്തിൽ വ്യക്തികൾ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ധാരണയുള്ളവരായി യുവതലമുറ മുന്നോട്ടുവരണം. എങ്കിൽ മാത്രമേ ഭരണഘടന ലക്ഷ്യമിടുന്ന രീതിയിൽ രാജ്യത്തെ മാറ്റിയെടുക്കാൻ സാധിക്കൂ. എം.ഡിറ്റ് ചെയർമാൻ എം മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ മഹീഷൻ, ബീന സദാശിവൻ, പി.ഷഹനാസ്, ഇ.പി സോണിയ, വൈ.ബി ബീന, എൻ.ദിവ്യ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |