പത്തനംതിട്ട: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ പരിശോധനയിൽ മെഴുവേലി കൊകോളത്തി തടത്തിൽ വീട്ടിൽ ലിബിൻ ചന്ദ്രനാണ് (36) ട്രാഫിക് പൊലീസിന്റെ പിടിയിലായത് എസ്. ഐ അജി സാമുവലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മെഴുവേലിയിലെ സ്വകാര്യ സ്‌കൂളിന്റെ ഡ്രൈവറാണ് ഇയാൾ. ബസിൽ 12 കുട്ടികളും ജീവനക്കാരിയും ഉണ്ടായിരുന്നു. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാളെ കസ്റ്റഡിയിലെടുത്തതോടെ പൊലീസിന്റെ നേതൃത്വത്തിലാണ് ബസിൽ കുട്ടികളെ സ്കൂളിലെത്തിച്ചത്. വിമുക്ത ഭടനായ എസ്. സി. പി . ജയപ്രകാശാണ് പിന്നീട് ബസ് ഒാടിച്ചത്. പകരം ഡ്രൈവർ സമയത്ത് സ്‌കൂളിൽ ലഭ്യമാകാത്തതിനാൽ അടുത്ത ട്രിപ്പിലുള്ള വിദ്യാർത്ഥികളെയും ജയപ്രകാശ് തന്നെയാണ് ബസിൽ സ്കൂളിലെത്തിച്ചത്. പിടിയിലായ ലിബിൻ ചന്ദ്രന്റെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന് പൊലീസ് റിപ്പോർട്ട് നൽകും. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |