വർഷങ്ങളായി മാലിന്യ ഇടമായിരുന്ന കിഴക്കുംപാട്ടുകര ഈസ്റ്റ് പൈപ്പ് ലൈൻ റോഡിൽ ഫുട്പാത്ത് നിർമ്മിച്ച് വാക്ക് വേ ഒരുക്കി മാലിന്യ മുക്തമാക്കി.
ഇരുട്ട് മൂടി കിടന്നിരുന്ന കിഴക്കുംപാട്ടുകര ഡിവിഷനിലെ പ്രധാന പാതയായ ബിഷപ്പ് ഹൗസ് റോഡിൽ ഉൾപ്പെടുന്ന ബിഷപ്പ് ഹൌസ് ജംഗ്ഷനിലും, കിഴക്കുംപാട്ടുകര സെന്ററിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രകാശ പൂരിതമാക്കി.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കിഴക്കുംപാട്ടുകര ഡിവിഷനിൽ വനിതാ വിപണന കേന്ദ്രം പ്രോജക്ടിന് കോർപ്പറേഷന്റെ അംഗീകാരം.
കിഴക്കുംപാട്ടുകര ഡിവിഷനിലെ പ്രധാന പാതയായ കിഴക്കുംപാട്ടുകര- നെല്ലങ്കര റോഡ് രണ്ടര കോടി ചെലവിൽ ബി.എം.ബി.സി ടാറിംഗിന് അംഗീകാരം.
വെള്ളക്കെട്ട് ഭീതിയകറ്റി മാലിന്യവും മണ്ണുമെടുത്ത് വൃത്തിയാക്കി തോടുകളുടെ നവീകരണം.
( ജോൺ ഡാനിയേൽ, കിഴക്കുംപാട്ടുകര ഡിവിഷൻ)
കോടികൾ ചിലവഴിച്ച് കണിമംഗലം-പനമുക്ക്, പാറപ്പുറം-വുമൺസ് പോളിടെക്‌നിക്, പനമുക്ക്-സേലം ജംഗ്ഷൻ റോഡുകൾ ബി.എം.ബി.സിയാക്കി
15 മിനി മാസ്റ്റ്, 4 ഹൈമാസ്റ്റ്, 250 എൽ.ഇ.ഡി ലൈറ്റുകൾ, പുതിയ 150 ലൈറ്റുകൾ
ഡിവിഷനിലെ 97 ശതമാനം റോഡുകളും ടാറിംഗും റീടാറിംഗും, കാനകളുടെ നവീകരണവും പൂർത്തീകരിച്ചു
എല്ലാ അങ്കണവാടികളും നവീകരിച്ചു
പുതിയതായി ആറു റോഡുകളുടെ പണി പൂർത്തീകരിച്ചു
അംബേദ്ക്കർ ഗ്രാമം പദ്ധതി
113 എസ്.സി കുടുംബങ്ങൾക്കും 46 ജനറൽ കാറ്റഗറിയിലും വീടുപൊളിച്ച് മേയൽ.
ഹെൽത്ത് സെന്ററിന്റെ നവീകരണം.
(എ.ആർ.രാഹുൽ നാഥ്, പനമുക്ക് ഡിവിഷൻ)
കേന്ദ്ര പദ്ധതിയായ പി.എം.എ.വൈ, അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ, മാതൃവന്ദന യോജന തുടങ്ങിയവ അർഹതയുള്ളവർക്ക് എത്തിച്ചു.
സ്വച്ഛ് ഭാരത് പദ്ധതിയിൽ പാട്ടുരായ്ക്കൽ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സ്ഥാപിച്ചു.
ഡിവിഷനിലെ ശോച്യാവസ്ഥയിലായ റോഡുകളും കാനകളും പുനരുദ്ധരിച്ചു.
അമൃത് 2.0യിൽ പാട്ടുരായ്ക്കൽ പാലത്തിന് സമീപമുള്ള പുത്തൻകുളം നവീകരിച്ചു. വിവേകാനന്ദ പാർക്കിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
പടിഞ്ഞാറെ ചിറ റോഡ് ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കി.
പടിഞ്ഞാറെ ചിറ റോഡിൽ പുറമ്പോക്ക് സ്ഥലത്ത് അങ്കണവാടി നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി.
-പൂർണിമ സുരേഷ്,
തേക്കിൻക്കാട് ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |