തൃശൂർ: കേന്ദ്രീയ സംസ്‌കൃത സർവകലാശാല ഗുരുവായൂർ കാമ്പസിൽ പൂർവ വിദ്യാർത്ഥി സംഗമം നാളെ രാവിലെ 11ന് നടക്കും. വൈസ് ചാൻസലർ പ്രൊഫസർ ശ്രീനിവാസ വരഖേഡി ഉദ്ഘാടനം നിർവഹിക്കും. ഉജ്ജയിനിയിലെ സംസ്‌കൃത വൈദിക സർവകലാശാല വൈസ് ചാൻസലറും പൂർവ വിദ്യാർത്ഥിയുമായ പ്രൊഫസർ സി.ജി.വിജയകുമാർ, കേരള കലാമണ്ഡലം രജിസ്ട്രാറും പൂർവ വിദ്യാർത്ഥിയുമായ ഡോ. പി.രാജേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിക്കും. കാമ്പസ് ഡയറക്ടർ പ്രൊഫ. കെ.കെ.ഷൈൻ അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ 10.30ന് കാമ്പസിന്റെ ശ്രീശങ്കരാചാര്യ ശൈക്ഷിക ഭവനം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രൊഫ. ഇ.ആർ.നാരായണൻ, പ്രൊഫ. കെ.വിശ്വനാഥൻ, ടി.വി.സായികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |