കമൽഹാസൻ - മണിരത്നം ചിത്രം തഗ്‌ലൈഫ് റിലീസ് ചെയ്ത 14 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയത് 47.2 കോടി എന്നു റിപ്പോർട്ട്. 200 കോടി ആണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. ആദ്യദിനം 15.5 കോടി നേടിയെങ്കിലും തുടർ ദിവസങ്ങൾ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. കമൽഹാസന്റെ ഇന്ത്യൻ 2, സൂര്യയുടെ കങ്കുവ, രാംചരണിന്റെ ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ് കളക്ഷൻ. ഓവർസീസ് മാർക്കറ്റ് നിന്ന് 41.15 കോടി നേടി. ഇതോടെ സിനിമയുടെ ആഗോള കളക്‌ഷൻ 96.84 കോടിയായി. സിനിമയുടെ പരാജയത്തെ തുടർന്ന് തങ്ങൾക്കു സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകൾ. അതേസമയം നെറ്റ് ഫ്ളിക്സുമായി ഒപ്പുവച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനരവലോകനത്തിന് വിധേയമാക്കാൻ സാദ്ധ്യതയുണ്ട്. കരാർ തുകയിൽ 25 ശതമാനം കുറവ് വരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |