ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 30 വരെ നീട്ടി. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക്
https://admissions.keralauniversity.ac.in സന്ദർശിക്കുക. ഫോൺ 8281883052
ബി.എഡ് പ്രവേശനം: ജൂലായ് 1വരെ അപേക്ഷിക്കാം
ബിഎഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള
തീയതി ജൂലായ് 1 വരെ നീട്ടി. നിലവിൽ ബിരുദാനന്തര ബിരുദ
കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബി.എഡ്
കോഴ്സുകളിലേക്ക് അപേക്ഷിക്കാനാകും. കെ.യു.സി.ടി.ഇ
മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈൻ മുഖേന
(https://admissions.keralauniversity.ac.in/bed2025) അപേക്ഷിക്കാം. https://admissions.keralauniversity.ac.in/bed2025. ഫോൺ 8281883053
കേരളസർവകലാശാല
പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ പഠന വകുപ്പുകളിൽ നാലു വർഷ ബിരുദ
പ്രോഗ്രാമുകളിലേക്കുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസീദ്ധീകരിച്ചു. ആദ്യഘട്ട അഡ്മിഷൻ
25 ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. റാങ്ക് ലിസ്റ്റ്
വെബ്സൈറ്റിൽ. അർഹതപ്പെട്ടവർ അഡ്മിഷൻ പോർട്ടലിൽ നിന്നും
അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്
ബന്ധപ്പെടുക Email: cssfyugphelp2025@gmail.com, ഫോൺ: 0471 2308328, 9188524612.
പരീക്ഷാഫലം
പത്താം സെമസ്റ്റർ പഞ്ചവത്സര
ഇന്റഗ്രേറ്റഡ് ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും
30 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎ
അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎ ഇക്കണോമിക്സ് (മേഴ്സിചാൻസ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ
ജൂലായ് 1 വരെ www.exams.keralauniversity.ac.in
സമർപ്പിക്കാം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (എം.എ ജെ.എം.സി സി.എസ്എസ് 2023 അഡ്മിഷൻ റഗുലർ 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പ്രാക്ടിക്കൽ 26 മുതൽ പുല്ലരിക്കുന്ന് ക്യാമ്പസിൽ നടക്കും.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ നടക്കും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പി.ജി. ഡെന്റൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും എം.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നീറ്റ് എം.ഡി.എസ് 2025 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. 25ന് രാത്രി 12വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ അപേക്ഷിക്കാം.
മാനേജ്മെന്റ്,എൻ.ആർ.ഐ
സീറ്റൊഴിവ്
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ കോളേജുകളിലും ബി.ടെക് വിഭാഗത്തിൽ മാനേജ്മെന്റ്,എൻ.ആർ.ഐ സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അതത് കോളേജുകളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ.ബിജു രമേശ് അറിയിച്ചു.
പ്രസ് ക്ലബ് ജേർണലിസം:
ഉടൻ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർക്കാർ അംഗീകൃത പി.ജി ഡിപ്ലോമ ജേർണലിസം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത.1000 രൂപയാണ് അപേക്ഷാഫീസ്. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും.ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ: 7591966995, 9946108218, 0471461415.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമിൽ ജേർണലിസം കോഴ്സിലേക്ക് ഗസ്റ്റ് അദ്ധ്യാപക പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലായ് 4ന് മുൻപായി, ദ ഹെഡ്, ഡിപ്പാർട്ട്മെന്റ് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, യൂണിവേഴ്സിറ്റി ഒഫ് കേരള, കാര്യവട്ടം പി.ഒ, പിൻ- 695581 എന്ന വിലാസത്തിൽ അപേക്ഷിക്കണം. സൂക്ഷ്മ പരിശോധനയ്ക്കുശേഷം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഇന്റർവ്യു തീയതി ഇ- മെയിൽ മുഖാന്തരം അറിയിക്കും.
ഭിന്നശേഷി കോർപ്പറേഷനിൽ അഡ്മിനിസ്ട്രേറ്റർ നിയമനം
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:എം.സി.എ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് &എൻജിനിയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. Database / Application Server Administration ൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസശമ്പളം - 28,100 രൂപ. വിശദമായ ബയോഡേറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27ന് രാവിലെ ഒൻപതിന് തിരുവനന്തപുരം, പൂജപ്പുരയിലുള്ള ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.
നാലുവർഷകോഴ്സിൽ ബാഹ്യഇടപെടൽ തടയണം: പരിഷത്ത്
തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കുന്ന നാലുവർഷ ബിരുദ കോഴ്സിന്റെ പാഠപുസ്തകങ്ങൾ നിർണയിക്കാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏറ്റെടുക്കുന്നത് തടയണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ കോഴ്സിന്റെ സിലബസ് തയാറാക്കുന്നത് ബോർഡ് ഒഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണ്.ഇതിന് പകരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കുന്ന പാഠപുസ്തകം ഉപയോഗിക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ്, ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ എന്നിവർ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കും നിവേദനം നൽകിയെന്നും അവർ അറിയിച്ചു.
പാച്ചല്ലൂർ സുകുമാരൻ വിദ്യാഭ്യാസ പുരസ്കാരം
തിരുവനന്തപുരം: പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. അപേക്ഷകൾ ജൂൺ 30 നകം അജിത് പാവം കോട്, മയൂരം, ഇ എം.എസ് പെരുമരം റോഡ്, പനങ്ങോട്, വെങ്ങാനൂർ പി.ഒ, എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ-9497272622.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |