തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ വർഗീയത പ്രചരിപ്പിക്കുകയാണെന്ന്
എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. സി.ഐ.ടി.യു ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിനുവേണ്ടി എത്ര താഴാമോ അത്രയും താണു. ഇപ്പോഴത്തെ ഗവർണർ രാജ്ഭവനെ ആർ.എസ്.എസ് വത്കരിക്കുന്നു.
മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് രാജ്ഭവനിൽ നടന്ന പരിപാടിയിൽനിന്ന് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയത്. രാജ്ഭവന്റെ നിർദ്ദേശത്തിലാണോ മന്ത്രി വി.ശിവൻകുട്ടിയെ തടയാൻ എ.ബി.വി.പിയെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ സി.ജയൻ ബാബു, കെ.എസ്.സുനിൽ കുമാർ,എസ്.പുഷ്‌പലത,സി.കെ.ഹരികൃഷ്ണൻ,പുല്ലുവിള സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |