തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഡൽഹി- തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം ലാൻഡ് ചെയ്യാൻ 200 അടി ഉയരത്തിൽ നിൽക്കുമ്പോഴാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പൈലറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് കേടുപാടില്ല. എന്നാൽ വിശദ പരിശോധന ആവശ്യമായതിനാൽ ഡൽഹിയിലേക്കുള്ള ഇന്നത്തെ മടക്കയാത്ര റദ്ദാക്കി. . യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം തിരികെ ഡൽഹിക്ക് പറക്കും. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
മഴയെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന രണ്ട് വിമാനങ്ങൾ നേരത്തെ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിരുന്നു. ഇന്ന് രാത്രി 8.42ന് ബംഗളുരുവിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും 8.52ന് ഹൈദരാബാദിൽ നിന്നെത്തിയ ഇൻഡിഗോ വിമാനവുമാണ് വഴി തിരിച്ചു വിട്ടത്. ഇന്ന് മാത്രം 5 അന്താരാഷ്ട്ര സർവീസുകൾ എയർഇന്ത്യ റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |