ശിവഗിരി : കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സദ്ഗുരു ഈശ ഫൗണ്ടേഷനിലെ സന്യാസിമാരായ സ്വാമി കേദാര, സ്വാമി കൈലാസ, സ്വാമി അലോക , സജീവ് തുടങ്ങിയവർ ശിവഗിരി മഠം സന്ദർശിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , യുവജനസഭാ കൺവീനർ അഡ്വ. സുബിത്ത്.എസ്.ദാസ്, വേദവ്യാസൻ , പി .കെ. അഭിലാഷ് എന്നിവർ ചേർന്ന് സന്യാസിമാരെ സ്വീകരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ചയ്ക്ക് നടത്തി. മഹാസമാധിയിലും ശാരദാമഠത്തിലും ദർശനം നടത്തിയായിരുന്നു മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |