സ്വകാര്യ ഏജൻസിയുമായി ഉടൻ കരാർ
കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് വൈകാതെ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ആരംഭിക്കും. കൊച്ചിയിലുള്ള സ്വകാര്യ ഏജൻസിയുമായി ഇതുസംബന്ധിച്ച് ധാരാണാപത്രം വൈകാതെ ഒപ്പിടും.
കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് വിഴിഞ്ഞം പോർട്ടിലേക്കുള്ള ചരക്കുകൾ കൊല്ലം പോർട്ടിലെ വെയർഹൗസിൽ സംഭരിക്കും. അതിന് ശേഷം കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സീൽ പതിച്ച് ട്രക്കിലോ ലോറിയിലോ വിഴിഞ്ഞം പോർട്ടിലേക്ക് കൊണ്ടുപോകും. കൊല്ലത്തേക്കും സമീപ ജില്ലകളിലേക്കും വിഴിഞ്ഞം പോർട്ടിൽ കണ്ടെയ്നറുകളിൽ എത്തുന്ന ചരക്കും ട്രക്കുകളിൽ കൊല്ലം പോർട്ടിൽ കൊണ്ടുവരും. പിന്നീട് ലോറി മാർഗം ഉടമകൾക്ക് കൈമാറും. കൊല്ലം പോർട്ടിലെ വെയർഹൗസിനും യാർഡിനും പുറമേ കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനും ക്രെയിൻ, റീച്ച് സ്റ്റാക്കർ എന്നിവ ഉപയോഗിക്കുന്നതിലൂടെ വൻ തുക വരുമാനവും ലഭിക്കും.
വെയർഹൗസ് വിസ്തീർണം
1450 ചതുരശ്ര മീറ്റർ
പ്രതിദിന വാടക
₹ 25
(ഒരു ചതുരശ്ര മീറ്ററിന്)
യാർഡ്
16000 ചതുരശ്ര മീറ്റർ
ആഴ്ച വാടക
₹ 60
(ഒരു ചതുരശ്ര മീറ്ററിന്)
ആദ്യഘട്ടത്തിൽ കൊല്ലം പോർട്ടിൽ നിന്ന് ട്രക്കുകളിലാകും കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര പോർട്ടിലേക്ക് കൊണ്ടുപോവുക. കണ്ടെയ്നറുകളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് കടൽ മാർഗം ബാർജിൽ കൊണ്ടുപോകും.
എൻ.എസ്.പിള്ള
കേരള മാരിടൈം ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |