ആറ്റിങ്ങൽ: വളർത്തുമൃഗങ്ങൾക്ക് ഗുണമേന്മയുള്ള ശസ്ത്രക്രിയ ഇനി ആറ്റിങ്ങലിലും. ജില്ലാതല ആശുപത്രികളിൽ ലഭിച്ചിരുന്ന സേവനമാണ് ആറ്റിങ്ങലിൽ ലഭ്യമാക്കുന്നത്.
ആറ്റിങ്ങൽ ഗവ.വെറ്ററിനറി ആശുപത്രിയിൽ,മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും രാവിലെ മുതൽ ലഭിക്കും.വളർത്തുമൃഗങ്ങൾക്ക് അതതു മേഖലകളിലെത്തി ശസ്ത്രക്രിയ ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈൽ സർജറി യൂണിറ്റ് ജില്ലയിൽ ആറ്റിങ്ങലിനു പുറമെ നെയ്യാറ്റിൻകര,നെടുമങ്ങാട്,പാറശാല,കിളിമാനൂർ,പാങ്ങോട്,മലയൻകീഴ്,കുറ്റിയാണി എന്നീ മൃഗാശുപത്രികളിലും ലഭിക്കും. ഇവിടെ വന്ധ്യംകരണമടക്കമുള്ള ശസ്ത്രക്രിയകൾ നടത്താം. ഓപ്പറേഷനും മറ്റ് ചികിത്സയ്ക്കും സർക്കാർ നിശ്ചയിച്ച ഫീസ് ബാധകമാണ്.
വന്ധ്യംകരണം
പെൺപട്ടി - 1500 രൂപ
പെൺപൂച്ച - 750
പ്രസവം നിറുത്തൽ
പെൺപട്ടി - 2500 രൂപ
പെൺപൂച്ച - 1500
മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ടോൾ ഫ്രീ നമ്പർ -1962
ഫീസ് ഓൺലൈനായും അടയ്‌ക്കാം.
ശസ്ത്രക്രിയകൾ അതത് ആശുപത്രികളിലാണ് നടത്തുക. അടിയന്തര ചികിത്സയൊരുക്കാനും, അണുബാധ ഉൾപ്പെടെ ഒഴിവാക്കാനുമാണിത്. സർജറി യൂണിറ്റിൽ ഇതിനാവശ്യമായ ഉപകരണങ്ങളും ഒരു ഡോക്‌ടറുടെ സേവനത്തിന് പുറമെ പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറും സഹകരിച്ചാണ് ശസ്ത്രക്രിയ നടത്തുക. ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തിൽ സ്ഥലത്തെത്തിയുള്ള ചികിത്സയും പരിഗണിക്കും.
നിലവിൽ സേവനം ലഭിക്കുന്ന
മൃഗാശുപത്രികളുടെ നമ്പർ
ആറ്റിങ്ങൽ - 94473 09605
കിളിമാനൂർ - 9349400306
കുറ്റിയാനി - 8129294683
പാങ്ങോട്- 8848637051
മലയിൻകീഴ് - 8129702145
പാറശാല - 9446179024
നെയ്യാറ്റിൻകര - 9349776025
നെടുമങ്ങാട് - 9446556347
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |