കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 27മുതൽ 30വരെ നടത്തുന്ന ഗണേശോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ. സ്വാമി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം പി. രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗണേശോത്സവട്രസ്റ്റ് സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആമുഖ പ്രഭാഷണവും എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ ഗണേശോത്സവം 2025ന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു. പി.ഡി. രാജീവ്, അഡ്വ. രഞ്ജിത്, സുരേഷ് കുമാർ, ടി. കെ. അരവിന്ദൻ, ആശാലത നടരാജൻ, സിന്ധു പ്രസാദ്, ദീപ സൗഭാഗ്, സൗഭാഗ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |