തിരുവനന്തപുരം: മലയാള പത്രപ്രവർത്തന രംഗത്തെ പ്രമുഖനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും നാളെ വൈകിട്ട് 4ന് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ് സുബ്രഹ്മണ്യം ഹാളിൽ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രഥമ പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനുമായ ബി.ആർ.പി.ഭാസ്കറെ ചടങ്ങിൽ അനുസ്മരിക്കും. പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയ സ്നേഹ എസ്.നായർക്കുള്ള ക്യാഷ് അവാർഡ് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി നൽകും. കവി പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി ഡോ.എ.സമ്പത്ത്, മാദ്ധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പി.പി.ജെയിംസ്, സി.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |