തിരുവനന്തപുരം: സംഗീതിക സാംസ്കാരിക സപര്യ വാർഷികവും പുരസ്കാര വിതരണവും 29ന് വൈകിട്ട് 5.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. സംഗീതജ്ഞനും സംഗീത സംവിധായകനുമായ ജെറി അമൽദേവിനും കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുമാണ് പുരസ്കാരം. 10,001 രൂപയും ഉപഹാരവും അടങ്ങിയ പുരസ്കാരം ഡോ.കെ.ഓമനക്കുട്ടി സമ്മാനിക്കും.ശ്രീകുമാർ മുഖത്തല അദ്ധ്യക്ഷത വഹിക്കും.നീലകണ്ഠശിവൻ സംഗീതസഭ മാനേജിംഗ് ട്രസ്റ്റി സി.വി.കൃഷ്ണമൂർത്തിയെ ആദരിക്കും. ഡോ.ബി.അരുന്ധതി,ഡോ.ഭാവനാ രാധാകൃഷ്ണൻ,ഡോ.രഞ്ജു.ആർ.കൃഷ്ണൻ എന്നിവർ സംസാരിക്കുമെന്ന് സംഗീതിക സെക്രട്ടറി മണക്കാട് ഗോപാലകൃഷ്ണൻ,ഡോ.രഞ്ജു കൃഷ്ണൻ, സി.കെ.രാജേഷ് കുമാർ, കെ.അയ്യപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |