തൃശൂർ: നറുക്കെടുപ്പിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പൊതുകമ്മിറ്റി. തുടർച്ചയായി രണ്ട് കമ്മിറ്റികളിൽ അംഗങ്ങളായതിനാൽ നിലവിലെ കമ്മിറ്റിലെ ആർക്കും മത്സരിക്കാനായില്ല. 628 പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഉപദേശക സമിതി തിരഞ്ഞെടുപ്പിന് വേണ്ടി ചേർന്ന പൊതുയോഗത്തിൽ 291 പേരാണ് എത്തിയത്. രണ്ട് തവണ സമവായ ശ്രമം ഉണ്ടായെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 200 പേർ രംഗത്ത് വന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. 19 അംഗ സമിതിയിൽ നിന്ന് വനിതാ സംവരണം, പട്ടികജാതി സംവരണം കഴിഞ്ഞ് ജനറൽ വിഭാഗത്തിലേക്ക് 17 പേരെയാണ് തിരഞ്ഞെടുത്തത്. എല്ലാവരുടെയും പേരുകൾ എഴുതിയിട്ടായിരുന്നു നറുക്കെടുപ്പ്.
കോളേജ് വിദ്യാർത്ഥികൾ മുതൽ 75 വയസ് വരെ ഉള്ളവർ കമ്മിറ്റിയിൽ ഉണ്ട്. വടക്കുംനാഥ ക്ഷേത്ര ഓഫീസർ രാജീവിന്റെ നേതൃത്വത്തിലായിരുന്നു ഉപദേശ സമിതി തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് കമ്മീഷണർ എം.മനോജ് കുമാറും സന്നിഹിതനായി. സമിതിയിൽ ദേവസ്വം മാനേജരാണ് ട്രഷററാവുക. മേജർ ക്ഷേത്രങ്ങളിൽ അസി. കമ്മീഷണർ ക്ഷണിക്കപ്പെടുന്ന അംഗമാകും. ഇങ്ങനെ മൊത്തം 21 അംഗങ്ങളാണ് ഉണ്ടായിരിക്കുക. ഇന്നാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. അതേസമയം കമ്മിറ്റികളിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ അംഗങ്ങളെ നിയമിക്കാൻ സാധിക്കില്ലായെന്നത് ശ്രദ്ധേയമാണ്.
ഉപദേശക സമിതി അംഗങ്ങൾ
കെ.എം.ഗീത (വനിതാ സംവരണം), മഹിമ മനോജ് (എസ്.സി, എസ്.ടി), കെ.എസ്.സഹദേവൻ, കെ.വി.ഷാജി, വി.കെ.ഷിബു, എൻ.ബി.വിഖിൽ, കെ.കെ.രാമൻ, കെ.എം.സുരേഷ്, കെ.എം.അർജുൻ, കെ.കെ.രഘുനാഥൻ, കെ.കെ.കൗഷിക്, രാധകൃഷ്ണൻ, മനോജ് കുമാർ, കെ.കെ.വിനോദ്, ഇന്ദു സുരേഷ്, കെ.കെ.ഉഷ നന്ദിനി, വി.എൻ.ശിവദാസൻ, കെ.കെ.സരസ്വതി, പി.എസ്.നവനീത് കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |