കോട്ടക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി വിതരണോദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു.സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്. ഏഴാം ക്ലാസിൽ വിദ്യാർത്ഥി പുള്ളിയിൽ ഷാനിബ, എട്ടാം ക്ലാസ് വിദ്യാർത്ഥി ഇ. ദേവ് കൃഷ്ണ, ഫാത്തിമ റിഫ എന്നിവർ വിജയികളായി.
ചടങ്ങിൽ പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ. സുധ, എൻ വിനീത, ജോസ് ആന്റണി,സി.കെ പ്രമോദ്, ആർ. രാജേഷ്, പ്രദീപ് വാഴങ്കര, കെ. ജൗഹർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |