തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇനി ഓഫീസ് ജോലി ആരോഗ്യപ്രശ്നമുളളവർക്ക് മാത്രമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ. പരമാവധി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും റൂട്ടിലിറക്കും. ജീവനക്കാരുടെ വിന്യാസം കൃത്യമാക്കിയപ്പോൾ ദിവസം 100 ബസുകൾ അധികം ഓടിക്കാനായി. സ്‌പെയർപാർട്സ് വാങ്ങുന്നതിന് പണം നൽകുന്നതും സോഫ്റ്റ്‌വെയർ വഴിയാകും. ഉപയോഗിക്കാത്ത സ്‌പെയർപാർട്സുകൾ ലേലം ചെയ്ത് വിൽക്കും. ജീവനക്കാരുടെ പേരിലുള്ള ചെറിയ കേസുകൾ പരിഗണിക്കാൻ 26 മുതൽ അദാലത്ത് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |