ഹെൽത്ത് വെൽനസ് സെന്റർ സ്ഥാപിച്ചു.
ഡിവിഷനിലെ ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി.
പുളിഞ്ചോട് കുറ്റിയാൽ റോഡ്, മണ്ണുംകാട് റോഡ് എന്നിവ വീതി കൂട്ടി കാനകൾ നിർമ്മിച്ച് യാത്രസൗകര്യം വർദ്ധിപ്പിച്ചു.
കുറ്റുമുക്കിലും മണ്ണംകാടും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
വെള്ളക്കെട്ട് അനുഭവപ്പെട്ട റോഡുകളിൽ ഇന്റർലോക്ക് കട്ടവിരിച്ചു.
അർഹതപ്പെട്ട എല്ലാവർക്കും പെൻഷൻ എത്തിക്കാൻ സാധിച്ചു.
സൗജന്യ കുടിവെള്ള കണക്ഷൻ, ഇറിഗേഷൻ കനാൽ പ്രൊട്ടക്ഷൻ നടപ്പാക്കി.
-എം.വി.രാധിക,
കുറ്റുമുക്ക് ഡിവിഷൻ
ശ്രീലാൽ ശ്രീധർ (48-ാം ഡിവിഷൻ, ഒളരി)
ഒളരിക്കര എ.എൽ.പി സ്കൂളിന് 25 ലക്ഷം ചെലവഴിച്ച് പുതിയ ഓഫീസ് നിർമ്മാണം പുരോഗമിക്കുന്നു.
40 ലക്ഷം ചെലവിൽ ഒളരിക്കര ഗവ. യു.പി സ്കൂളിന്റെ അറ്റകുറ്റപ്പണികളും പ്രവേശന കവാടവും നിർമ്മിച്ചു. ഫിറ്റ്നസില്ലാതെ പ്രവർത്തിച്ച വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി.
ഭൂരിഭാഗം റോഡുകളും ടാറിംഗ് കഴിഞ്ഞ് ഗതാഗതയോഗ്യമാക്കി.
കടവാരം, ബംഗ്ലാക്കുന്ന്, ശാന്തിനഗർ എന്നിവിടങ്ങളിലെ കാനകൾ പൊളിച്ച് പുതുക്കിപ്പണിതു.
പറക്കുളം നവീകരണവും ഓപ്പൺ പാർക്കും പാർക്ക് പരിസരത്തെ കളപരിസരവും ഡ്രഗ് ഫ്രീ സോണായി പ്രഖ്യാപിച്ചു.
ഒളരിക്കര സെന്ററിൽ പാർക്ക് സ്ഥാപിച്ചു. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും ഒമ്പത് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
-ശ്രീലാൽ ശ്രീധർ, ഒളരി ഡിവിഷൻ
സി.പി.പോളി,
തൈക്കാട്ടുശേരി ഡിവിഷൻ
1300 വീടുകളിലേക്ക് പൈപ്പ് കണക്ഷൻ കൊടുത്തു.
ജനപങ്കാളിത്തത്തോടെ നിർമിച്ച ഓവർബ്രിഡ്ജ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് 600 മീറ്റർ കട്ടവിരിച്ച് ഹാൻഡ് റെയിൽ പിടിപ്പിച്ചു. ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
വല്ലച്ചിറ പഞ്ചായത്തിൽ നിന്ന് കോർപ്പറേഷൻ അതിർത്തിയിൽ കവാടം പണിത് മിനി ഹൈമാസ്റ്റ് ലൈറ്റും മിനി പാർക്കും പണിയുന്നു.
തൈക്കാട്ടുശേരി സെന്ററിൽ വൈദ്യരത്നം ഗ്രൂപ്പിന് ഹെൽത്ത് സെന്റർ തുടങ്ങുന്നതിനായി സ്ഥലം സൗജന്യമായി നൽകി.
റോഡുകൾ ടീടാറിംഗ് നടത്തി. കുടിവെള്ളം കൊടുക്കുന്നതിന് ടാങ്കിന്റെ നിർമാണം നടത്തി.
-സി.പി.പോളി,
തൈക്കാട്ടുശേരി ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |