കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇരകളായ സ്ത്രീകളുടെ കൂട്ടായ്മയായ വോയ്‌സ് ഒഫ് വുമൺ. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതി രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പണം നൽകിയ സാഹചര്യത്തിൽ സത്യം പുറത്തുവരില്ലെന്നും ഇരകൾ ആരോപിക്കുന്നു. സംസ്ഥാനംകണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസായിട്ടും അന്വേഷവും തുടർനടപടികളും വൈകുകയാണ്.
പരാതികളിൽ മൊഴിയെടുപ്പ് നടക്കുന്നതേയുള്ളൂ. ഇത് പ്രതികൾക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതും സംശയങ്ങൾക്കിടയാക്കുന്നു. തട്ടിപ്പുകാരുടെ നാല് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. ഇതിൽ നിന്ന് എവിടേക്കാണ് പണം പോയതെന്നു കണ്ടെത്താൻ എളുപ്പമാണ്. അതിനുള്ള ശ്രമങ്ങളൊന്നും അന്വേഷണസംഘം നടത്തുന്നില്ലെന്ന് അംഗങ്ങൾ ആരോപിച്ചു. അഡ്വ. ബേസിൽ ജോൺ, അഡ്വ. ഡീന ജോസഫ്, പ്രമീള ഗിരീഷ്‌കുമാർ, ഡോ. സെലിൻ ഫിലിപ്പ്, സാജിത ഷിബു, സൂര്യ വിനോദ് എന്നിവർ പങ്കെടുത്തു.
കൂട്ടായ്മയിൽ 300 ഓളം സ്ത്രീകൾ
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്ന് പണം നഷ്ടപ്പെട്ട 30,000 ഓളം സ്ത്രീകളാണ കൂട്ടായ്മയിലുള്ളത്. മുഴുവൻ ഇരകളെയും ഉൾപ്പെടുത്തി, പണം തിരികെ ലഭിക്കും വരെ സമരരംഗത്ത് ഉണ്ടാകുമെന്നും കൂട്ടായ്മയുടെ ഭാഗമായവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |