കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ),ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനം എൽ.ബി.എസ് എൻജിനീയറിംഗ് കോളേജിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷെക്കൂർ അദ്ധ്യക്ഷത വഹിച്ചു.ലഹരിയുടെ ദുരുപയോഗം എന്ന വിഷയത്തെകുറിച്ച് ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൽബിൻ എൽദോസ് ക്ലാസെടുത്തു . വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഡോ.ബി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മുളിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പി.എ.നബീസ , ഹെൽത്ത് ഇൻസ്‌പെക്ടർ മിനി സൂരജ് എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും എൻ.എ.ഷാജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |