കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ മാതൃക ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്തെ ട്രൈബൽ റീസെറ്റിൽമെന്റ് ഡവലപ്‌മെന്റ് മിഷന് സ്വന്തമായി ഓഫീസ് ഒരുക്കാൻ ഇതുവരെയായില്ല.ഇരുപതാം വർഷത്തിലും 55 കിലോമീറ്റർ ആകലെയുള്ള ഐ.ടി.ഡി പ്രോജക്ട് ഓഫീസിൽ നിന്നാണ് സങ്കീർണായ ഒട്ടനവധി പ്രശ്നങ്ങളുടെ നടുവിൽ കഴിയുന്ന ആറളം പുനരവധിവാസമേഖലയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും.
മേഖലയിലെ ക്ഷേമപ്രവത്തനങ്ങളും ആദിവാസ വിഭാഗത്തിന്റെ മറ്റ് ആവശ്യങ്ങളും ഏകോപിപ്പിക്കേണ്ടുന്ന ടി.ആർ.ഡി.എം ഓഫീസാണ് ഇന്നും അന്യമായി നിൽക്കുന്നത്. ഗസറ്റഡ് പദവിയുള്ള ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർക്കായിരിക്കും ടി.ആർ.ഡി.എം ഓഫീസ് നിലവിൽ വന്നാൽ ചുമതല. ആദിവാസി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ഉതകുന്നതായും ഈ നിയമനം. കാട്ടാനശല്യവും തൊഴിൽപ്രശ്നങ്ങളുമടക്കം നൂറുകണക്കിന് പ്രശ്നങ്ങളുടെ നടുവിലാണ് മേഖലയിലെ ആദിവാസി വിഭാഗം. അധികൃതരുടെ താൽപര്യക്കുറവാണ് സെറ്റിൽമെന്റിന് ഇരുപത് വയസ് പിന്നിട്ടും ടി.ആർ.ഡി.എം ഓഫീസ് ഒരുക്കാത്തതിന് പിന്നിലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തുകാർ പറയുന്നത്.
ചെറുതല്ല ടി.ആർ.ഡി.എം ഓഫീസ് ചുമതല
ആദിവാസി ക്ഷേമം
ഭൂമി ലഭിച്ചിട്ടും ഇവിടെ താമസിക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കൽ
പ്രവർത്തനങ്ങൾക്കാവശ്യമായ വിവിധ യോഗങ്ങൾ വിളിച്ചുചേർക്കൽ
മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അനുമതി നൽകൽ
പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തൽ
പദ്ധതികൾക്ക് തുക അനുവദിക്കൽ
അവയുടെ കണക്കുകൾ സൂക്ഷിക്കൽ
അധികചുമതല എത്രകാലം
സൈറ്റ് മാനേജരുടെ നിർദ്ദേശപ്രകാരം ജില്ലാ മിഷൻ കൺവീനർ ആയ ഐ.ടി.ഡി പ്രോജക്ട് ഓഫിസറാണ് പുനരവധിവാസമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും താത്കാലിക ചുമതല വഹിക്കുന്നതും. പ്രൊജക്ട് ഓഫീസറുടേതായ ചുമതലകൾക്ക് പുറമേയാണിത്. പുനരധിവാസ മേഖലയിലെ പ്രശ്നങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കാത്ത അവസ്ഥയാണ് ഇതിലൂടെ സംജാതമാകുന്നത്. കണ്ണൂർ സൈറ്റ് മാനേജർക്കാണ് ആറളത്തെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. കണ്ണൂർ സൈറ്റ് ഓഫീസർക്കും ഇത് അധിക ജോലിഭാരമുണ്ടാക്കുന്നുണ്ട്.
ഔദ്യോഗിക തസ്തികയല്ലാത്തതിനാൽ അതിന്റേതായ പോരായ്മകളും സൈറ്റ് മാനേജർ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഓരോ വർഷവും പുതുക്കി നൽകേണ്ടുന്ന തസ്തിക രണ്ട് വർഷമായി പുതുക്കാതെയാണ് തുടരുന്നത്.
ആറളം പുനരധിവാസമേഖല
100 കിലോമീറ്റർ പരിധി
1000ത്തിലധികം കുടുംബങ്ങൾ
ആറളം ആദിവാസി പുനരവധിവാസ പദ്ധതി
രണ്ടുപതിറ്റാണ്ടിന് മുൻപ് വിവിധ ആദിവാസി സംഘടനകൾ നടത്തിയ ഭൂസമരത്തിന്റെ ഫലമായി 7000 ഏക്കറോളം വരുന്ന ആറളം ഫാം കൃഷിഭൂമി കേന്ദ്രസർക്കാറിൽ നിന്ന് ആദിവാസി ഫണ്ട് ഉപയോഗിച്ച് 40.09 കോടിക്ക് സംസ്ഥാന സർക്കാർ വിലയ്ക്ക് വാങ്ങി. ഇതിൽ 3500 ഏക്കർ ആദിവാസി പുരധിവാസത്തിനും 3500 ഏക്കർ ആറളം ഫാമിനുമായി നീക്കി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകി.പുനരധിവാസ മേഖലയിലുള്ളവർക്ക് തൊഴിലും ജീവിതവും സാധ്യമാക്കാനാണ് 3500 ഏക്കർ ഫാമായി നിലനിർത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |