പത്തനംതിട്ട: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. കഴിഞ്ഞ മൂന്നുവർഷം ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചെടുത്ത കേസുകളിലെ 32 .414 കിലോ കഞ്ചാവാണ് രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചത്. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്. പി ആർ.ശ്രീകുമാർ, നർകോട്ടിക് സെൽ ഡിവൈ. എസ്. പി ബി. അനിൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കത്തിച്ചത്. നശിപ്പിച്ച കഞ്ചാവ് ഏകദേശം 7 ലക്ഷം രൂപ വിലവരുന്നതാണ്.