വിഴിഞ്ഞം: ബൈക്ക് മോഷണ കേസിൽ കോട്ടുകാൽ സ്വദേശി അജയ (37)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. പയറ്റുവിള തേരിവിളയിൽ വീടിനു മുന്നിൽ താക്കോലോടെ സൂക്ഷിച്ച ബൈജുവിന്റെ വക വാഹനം കഴിഞ്ഞ ദിവസം മോഷ്‌ടിച്ച കേസിലാണ് അറസ്റ്റെന്നു വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് അറിയിച്ചു. എസ്ഐ പ്രശാന്ത്, സിപിഒമാരായ വിനയകുമാർ, റെജിൻ, ധനീഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നേരത്തെ നാലു മോഷണ കേസിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.