മലയാള കാവ്യചക്രവാളത്തിൽ ഒരു സൂര്യനെപോലെ ശോഭിച്ചിരുന്ന മഹാകവി കുമാരനാശാന്റെ പാദസ്പർശത്താൽ പരിപാവനവും പ്രകൃതി രമണീയവുമായ സ്ഥലത്ത് നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരനും ലഭ്യമാകത്തക്കവിധത്തിലാണ് ഇൗ സ്കൂൾ സജ്ജീകരിച്ചിരിക്കുന്നത്.
സ്കൂളിന്റെ
തുടക്കം
പഠനകാലത്ത് കലാകായികരംഗത്തും സാഹിത്യത്തിലും താല്പര്യമുണ്ടായിരുന്നിട്ടും ഒരു അഭിഭാഷകനായപ്പോഴും ഒരു അദ്ധ്യാപകന്റെ ജന്മവാസനയാൽ ഒരു സ്കൂൾ തുടങ്ങണമെന്ന അഭിവാഞ്ഛ ഉണ്ടാവുകയും ബ്ലൂമൗണ്ട് പബ്ലിക് സ്കൂളിലൂടെ ഒരു മികച്ച വിദ്യാഭ്യാസസംരംഭകനാവുകയും ചെയ്തു. ഒരു പൊതുപ്രവർത്തകനായ എനിക്ക് സാമൂഹ്യ പരിഷ്ക്കരണം എന്നതിന്റെ ശരിയായ നിർവ്വചനം സമൂഹത്തെ ദർപ്പണതുല്യം പ്രതിഫലിപ്പിക്കുന്ന വിദ്യഭ്യാസ പ്രവർത്തനം തന്നെയാണെന്ന് തിരിച്ചറിയുവാനും കഴി ഞ്ഞു. 1995ൽ ചെറിയ രീതിയിൽ ആരംഭിച്ച സ്കൂളിൽ ഏകദേശം 2600ൽ അധികം വിദ്യാർത്ഥികളും ഇരുന്നൂറ്റി അമ്പതോളം ജീവനക്കാരുമുണ്ട്. ആംഗ്ലോഇൻഡ്യൻ വനി തയായ മെറീന മിലാൻഡയുടെ ശിക്ഷണത്തിലാണ് ആദ്യഘട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്. അവരുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് സ്കിൽ ഉള്ള അദ്ധ്യാപകരെ നിയോഗിച്ച് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കർശനമായി അഭ്യസിപ്പിച്ചു. കർക്കശമായ രീതിയിൽ ഇവ നടപ്പാക്കിയതോടെ ബ്ലൂമൗണ്ട് സ്കൂളിന് ഒന്ന് രണ്ട് വർഷത്തിനിടയിൽത്തന്നെ പ്രദേശവാസികളുടെ വിശ്വാസം നേടിയെടുക്കാനായി. പിന്നീട് പുതിയ സ്ഥലത്തേക്ക് ധിഷണാശാലികളായ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ സ്കൂൾ പടിപടിയായി വളർന്നു. 2005 ലെ അഫിലിയേഷനുശേഷം 2011 ആയപ്പോഴേക്കും 3000ത്തോളം കുട്ടികളുണ്ടായിരുന്നു. കോവിഡ് വ്യാപനത്തോടെ അൺഎയ്ഡഡ് മേഖലയിലെ കൊഴിഞ്ഞുപോക്ക് ചെറിയ തരത്തിൽ ബാധിച്ചുവെങ്കിലും ഇപ്പോൾ 2600 ലധികം വിദ്യാർത്ഥികളുമായി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടായി മുന്നേറുന്ന സ്ഥാപനമാണിന്ന് ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ.
മികവിന്റെ
പൈതൃകം
സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും ഉച്ചനീചത്വങ്ങൾക്കുമെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സംസ്കാരത്തിന്റെ പിൻതുടർച്ചക്കാരാണ് നാം. മൂല്യബോധവും അച്ചടക്കവുമുള്ള ഒരു ജനതയെ വാർത്തെടുത്താണ് ആർഷഭാരത സംസ്കാരത്തിന്റെ അന്തഃസത്ത നാം കാത്ത് സൂക്ഷിക്കേണ്ടത്. അതിനാൽ നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലോചിതമായി പരിവർത്തനങ്ങൾ അനുസ്യൂതം സമയബന്ധിതമായി നടപ്പിലാക്കുന്നതിന്റെ ഫലമാണ് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിലും സഹോദയ കലോത്സവവേദികളിലും ഈ വിദ്യാലയം കൊയ്തെടുത്ത നൂറുമേനി വിജയങ്ങളെല്ലാം. അനേകായിരം സംവത്സരങ്ങളിലൂടെ നാം നേടിയ അഖണ്ഡമായ സാംസ്കാരിക പൈതൃകവും അമൂല്യമായ വിജ്ഞാന സമ്പത്തും ഒരു പഠിതാവിന് പരിചയപ്പെടുത്തി കൊടുക്കേണ്ടത് വിദ്യാലയത്തിലൂടെയാണ്. ഒരു രക്ഷിതാവിന്റെ സ്വപ്നത്തിൽ നിന്ന് ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള വിജ്ഞാനസപര്യയാണ ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ യാഥാർത്ഥ്യമാക്കുന്നത്.
ഈ സ്കൂളിന്റെ വാതായനം കടന്നെത്തുന്ന ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന സർഗാത്മകതയെ കണ്ടെത്തി സർവ്വതോമുഖമായ ഒരു വ്യക്തിത്വവികാസം സാദ്ധ്യമാക്കുന്നു. ഒപ്പം ഓരോ കുട്ടിയേയും ശരിയായ മനോഭാവത്തോടും മൂല്യങ്ങളോടെയും ബാഹ്യലോകത്തെ നേരിടാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അതാണ് യഥാർത്ഥ വ്യക്തിത്വവികസനം. സർഗ്ഗശേഷി യഥാകാലം വിനിയോഗിക്കുമ്പോൾ മാത്രമേ പരിഷ്കാരവും സംസ്കാരവും ജീവിതത്തിൽ വർദ്ധിക്കുകയുള്ളു. പ്രതിഭാശാലികളായ വ്യക്തികളുടെ ചിന്തകളും പ്രവർത്തികുളുമാണ് മനുഷ്യചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് അവബോധത്തിലൂടെയുള്ള വിദ്യാഭ്യാസ തന്ത്രമാണ് ഇൗ വിദ്യാലയത്തിന്റെ വിജയത്തിന് പ്രേരകശക്തി.
മണ്ണിൽ നിന്ന്
വളരണം
കാലാകാലങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന രീതികൾക്കൊപ്പം നിന്ന് നമ്മുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന പ്രക്രിയയാണ് സ്കൂളിൽ നടപ്പാക്കിയത്. കുട്ടികൾ പ്രകൃതിയുമായി സൗഹൃദം സ്ഥാപിച്ച് മണ്ണുമായി ഇടപഴകി വളരണം. അതിലൂടെ മൊബൈൽ ഫോണിൽ അഭയംതേടി വളർച്ചമുരടിക്കുന്നതും ലഹരിവസ്തുക്കൾക്ക് അടിമയാകുന്നതും അസാന്മാർഗിക മാർഗ്ഗങ്ങളിലേക്ക് നീങ്ങുന്നതും ഒഴിവാക്കാനാകും.
വിദ്യാർത്ഥികളിലെ നൈപുണ്യങ്ങളും വൈദഗ് ദ്ധ്യങ്ങളും പരമാവധി വികസിപ്പിക്കുവാൻ കായികവിദ്യാഭ്യാസം കൂടിയേ കഴിയു. കായിക അദ്ധ്വാനത്തിലൂടെ കൂട്ടികൾക്ക് ആരോഗ്യവും ഊർജ്ജവും വർദ്ധിപ്പിക്കാനാകും. ഇതിനായി 50 ലക്ഷം രൂപ ചെലവിട്ട് ടർഫ് നിർമ്മിക്കുകയും ഒളിമ്പിക് അസോസിയേഷനുമായി കരാറിലേർപ്പെട്ടുകൊണ്ട് ഒളിമ്പിക് കോച്ചുകളുടെ സേവനവും ലഭ്യമാക്കുന്നു. രാവിലെ 7.30 മുതൽ കായികവിദ്യാഭ്യാസം നിർബന്ധമാക്കിയതിലൂടെ കായികരംഗത്തും നിരവധിപേർക്ക് ശോഭിക്കാനായി. കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് നടത്തിയ പ്രത്യേക പരിശീലനത്തിൽ ഏകദേശം 45ലധികം വിദ്യാർത്ഥികൾ മുഴുവൻ സമയവും പങ്കെടുത്തു. പരിശീലനം നൽകിയ ഇന്ത്യൻ ടീമിലെ മുൻ അസിസ്റ്റന്റ് കോച്ച് നമുക്ക് സങ്കല്പിക്കാൻ കഴിയാത്ത വിധത്തിൽ മുന്നേറാൻ കഴിവുള്ള നിരവധി പേരുണ്ടെന്നാണ് പറഞ്ഞത്. അത്തരത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ള തലമുറയെ വാർത്തെടുക്കുന്നതിനാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചുകുട്ടികൾക്കും
വേണം വിദ്യാഭ്യാസം
ദേശീയ വിദ്യാഭ്യാസ നയം ക്രേന്ദ സർക്കാർ നടപ്പിലാക്കിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും അതിനനുസൃതമായ വിദ്യാഭ്യാസ രീതിയാണ് ബ്ലൂ മൗണ്ട് അവലംബിച്ചിട്ടുള്ളത്. മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷാപ്രാവീണ്യവും ലഭിക്കണമെങ്കിൽ ചെറിയ പ്രായത്തിലേ തുടങ്ങണം. ആഗോളവൽക്കരണത്തിന്റെ ഭാഗമായി ലോകഭാഷയായി അംഗീകരിക്കപ്പെട്ട ഭാഷയാണ് ഇംഗ്ലീഷ്. വളർന്നുവരുന്ന തലമുറയ്ക്ക് ആംഗലേയ ഭാഷാപ്രാവീണ്യം നേടാനുതകുന്ന തരത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഓരോ വിദ്യാലയങ്ങളുടെയും ഉത്തരവാദിത്വം. അതുകൊണ്ടാണ് ഇംഗ്ലീഷിന് ചെറു പ്രായത്തിൽ തന്നെ പ്രാധാന്യം നൽകുന്നത്.
മദർടീച്ചർസിസ്റ്റം
ചൈൽഡ് എഡ്യൂക്കേഷൻ പ്രാധാന്യം നൽകി ബ്ലൂ മൗണ്ടിൽ ആരംഭിച്ച വിദ്യാഭ്യാസ രീതിയാണ് മദർ ടീച്ചർ സിസ്റ്റം. ഒരു ക്ലാസിൽ ഒരു ടീച്ചർ തന്നെയാണ് വിഷയങ്ങളും പഠിപ്പിക്കുന്നത്. അതിലൂടെ കുട്ടികളുടെ സർഗ്ഗവാസനയെ കണ്ടെത്താനും അച്ചടക്കവും കൃത്യനിഷ്ഠയും ഒരു അമ്മയെ പോലെ കൂട്ടിയിലേക്ക് പകരാനും അവരുമായി ഹൃദ്യമായ ഒരു ബന്ധമൂുണ്ടാക്കാനും സാധ്യമാകും.
കുടുംബവിശേഷം
ഈ കർമ്മോത്സുകതയ്ക്കും എനിക്കിന്ന് ലഭിക്കുന്ന ആദരവിനും അംഗീകാരത്തിനും പിന്നിൽ മാനേജമെന്റ് ട്രസ്റ്റി ലതാവിജയനും യുവത്വത്തിന്റെ ഊർജ്ജവുമായ് ഇരുവശത്തും മക്കളായ ഡോ. അനന്ദു വിജയനും, ഡോ. ആര്യ വിജയനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |