തൃശൂര്‍: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ആളിന് കറിയില്‍ നിന്ന് കിട്ടിയത് തേരട്ടയെ. കല്ലൂര്‍ മാവിന്‍ചുവടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന് വാങ്ങിയ മസാലക്കറിയിലാണ് തേരട്ടയെ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കാവല്ലൂര്‍ ശാസ്താംവളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ജീവനക്കാര്‍ കല്ലൂര്‍ മാവിന്‍ചുവടിലെ 'വൈഗ' ഹോട്ടലില്‍നിന്ന് വെള്ളപ്പവും മസാലക്കറിയും വാങ്ങിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ മസാലക്കറിയില്‍ തേരട്ടയെ കണ്ടെത്തുകയായിരുന്നു. സംഭവം തൃക്കൂര്‍ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ.എസ്. ബൈജു, കെ.ഐ. ഷിജി, പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് എ.എസ്. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |