ജൂലായ് 1 മുതൽ സെപ്‌തംബർ 30 വരെ
ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ കെട്ടികിടക്കുന്ന കേസുകൾ തീർപ്പാക്കാൻ 'മീഡിയേഷൻ ഫോർ ദ നേഷൻ' ക്യാമ്പെയിൻ പ്രഖ്യാപിച്ച് നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി. ജൂലായ് 1 മുതൽ സെപ്‌തംബർ 30 വരെ രാജ്യവ്യാപകമായി മീഡിയേഷൻ ക്യാമ്പെയിൻ സംഘടിപ്പിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ മേൽനോട്ടത്തിലാണിത്. താലൂക്ക് തലം മുതൽ ഹൈക്കോടതി വരെയുള്ള കേസുകൾ സൗഹാർദ്ദമായും വേഗത്തിലും തീർപ്പാക്കാനാണ് ശ്രമം. ഇതുവഴി ബന്ധങ്ങൾ കാത്തുരക്ഷിക്കാനും,സമയം,പണം എന്നിവ ലാഭിക്കാനും കക്ഷികൾക്ക് കഴിയും.
വൈവാഹിക തർക്കങ്ങൾ,വാഹനാപകട നഷ്‌ടപരിഹാരം,ഗാർഹികപീഡനം,ചെക്ക് കേസുകൾ,സർവീസ് വിഷയങ്ങൾ,ഒത്തുതീർപ്പാക്കാൻ കഴിയുന്ന ഗുരുതര സ്വഭാവമല്ലാത്ത ക്രിമിനൽ കേസുകൾ,ഉപഭോക്തൃ പരാതികൾ,സ്വത്ത് വീതംവയ്‌ക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയവ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉചിതമായ കേസുകളുടെ പട്ടിക കോടതികൾ മദ്ധ്യസ്ഥതയ്‌ക്ക് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |