കൊച്ചി: കാസർകോട് കുമ്പളയിൽ ദേശീയപാത അതോറിട്ടിയുടെ ടോൾബൂത്ത് നിർമ്മാണം തടഞ്ഞ ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. 20 കിലോമീറ്റർ അകലെ തലപ്പാടിയിൽ മറ്റൊരു ടോൾകേന്ദ്രം പ്രവർത്തിക്കുമ്പോൾ കുമ്പളയിലേത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആക്‌ഷൻ കൗൺസിലിനുവേണ്ടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയാണ് ഹർജി നൽകിയത്. ഒരു മാസത്തേക്ക് നിർമ്മാണം നിറുത്തിവയ്ക്കാനും തത്സ്ഥിതി തുടരാനുമായിരുന്നു ഇടക്കാല ഉത്തരവ്. ഹർജി ജൂലായ് 4ന് വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |