കാളികാവ്: നരഭോജി കടുവയെ മുന്നിൽ കാട്ടിയിട്ടും മയക്കുവെടി വെച്ചില്ലെന്നും കടുവ ദൗത്യം പരാജയമെന്നും നാട്ടുകാർ. തൊഴിലാളിയെ കടുവ കൊന്നതിനു ശേഷം ഒന്നരമാസമായി നടത്തുന്ന ദൗത്യ സംഘത്തിന്റെ തിരച്ചിൽ പ്രഹസനമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളിയാഴ്ച രാവിലെ 30 അംഗങ്ങളടങ്ങുന്ന ദൗത്യസംഘത്തിന്റെ മുന്നിലേക്ക് കടുവ എടുത്തു ചാടിയിട്ടും മയക്കുവെടി വെച്ച് പിടി കൂടാൻ സംഘം തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒന്നരമാസമായി നടക്കുന്ന തെരച്ചിലിൽ പല വട്ടവും ദൗത്യസംഘവും നാട്ടുകാരും കടുവയെ നേരിൽ കണ്ടിരുന്നെങ്കിലും പിടികൂടാൻ അധികൃതർ മിനക്കെട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ഒന്നരമാസമായി നിശ്ചലമായിക്കിടക്കുന്ന മലയോരത്തിന്റെ തൊഴിൽ പ്രതിസന്ധിയും ജീവനു നേരെയുള്ള ഭീഷണിയും പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ദിവസവും മുപ്പതോളം അംഗങ്ങളടങ്ങുന്ന ദൗത്യ സംഘം പലഭാഗങ്ങളിലായി തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടയിൽ പലവട്ടവും ദൗത്യ സംഘവും നാട്ടുകാരും കടുവയെ നേരിൽ കണ്ടിട്ടുണ്ട്. വെള്ളിയാഴ്ച ദൗത്യ സംഘത്തിന്റെ മുന്നിലേക്ക് ചാടിയിട്ടും റബ്ബർ ബുള്ളറ്റാണ് സംഘം ഉപയോഗിച്ചത്. വെള്ളിയാഴ്ചത്തെ സംഭവത്തോടെ കർഷക സമിതിയും മലയോര ജാഗ്രതാ സമിതിയും കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യക്ഷ സമരവും വഴിതടയൽ അടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിവിധ സംഘടനകൾ.
ഒന്നരമാസമായി മലയോര ജനത അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കടുവയെ തിരച്ചിൽ എന്ന നടപടിയുമായി ഇനിയും സമയം കഇയാതെ പരിഹാരമാർഗ്ഗം കാണുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും
ജോജി കെ.അലക്സ്
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്
പടം......
റാവുത്തൻകാട്ടിൽ ദൗത്യ സേനതിരച്ചിൽ നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |