ഹൈദരാബാദ്: യുവതിയെ കട്ടിലിൽ കെട്ടിയിട്ട്, തല മൊട്ടയടിച്ച്, സ്വകാര്യ ഭാഗങ്ങൾ ചോരയൊലിപ്പിച്ച നിലയിൽ ഉപേക്ഷിച്ചു. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് നടുക്കുന്ന സംഭവം. വേദന സഹിക്കാൻ കഴിയാതെ പീഡനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതിയെ അക്രമികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഒരു യുവതിയേയും പുരുഷനെയും നാട്ടുകാർ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരെ ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മൂന്ന് കുട്ടികളുടെ പിതാവും വിവാഹിതനുമായ രവിയെന്നയാളിനെയാണ് യുവതിക്കൊപ്പം നാട്ടുകാർ പിടികൂടിയത്, ഇയാൾ വിവാഹിതയും ബന്ധുവുമായ സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രവിയുടെ ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നു.
തുടർന്ന് ബന്ധുക്കൾ നടത്തിയ തരച്ചിലിൽ ഇരുവരെയുംഗ്രാമത്തിലേക്ക് തിരികെകൊണ്ടുവന്നു. പിന്നാലെ രവിയേയും സ്ത്രീയേയും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാറങ്കൽ പോലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |