പാണത്തൂർ:റാണിപുരം -കുണ്ടുപ്പള്ളി -പാറക്കടവ് പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് വനംവകുപ്പ്, പഞ്ചായത്ത് ,വില്ലേജ് അധികൃതർ ജനജാഗ്രത സമിതിയോഗം വിളിച്ചുചേർത്തു. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പാറക്കടവ്- കുണ്ടുപള്ളി ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുവെട്ടി തെളിക്കുന്നതിന് നോട്ടീസ് നൽകാൻ തീരുമാനമെടുത്തു. നോട്ടീസ് ലഭിച്ച് പതിനഞ്ചു ദിവസത്തിനുള്ളിൽ ഉടമസ്ഥർ ഇതിന് തയ്യാറാകാത്ത പക്ഷം 2003ലെ ഇ എഫ് എൽആക്ട് പ്രകാരം സ്ഥലങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃർ യോഗത്തിൽ അറിയിച്ചു. .കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ഷൂട്ടർമാരെ നിയോഗിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. റാണിപുരം - പാറക്കടവ് സോളാർ വേലി ഒരു കിലോമീറ്റർ കൂടി നീട്ടുന്നതിനുള്ള പ്രൊപോസൽ നൽകാനും യോഗം തീരുമാനിച്ചു.കാട്ടാന ഇറങ്ങുന്ന സ്ഥലങ്ങളിൽ അടിയന്തരമായി സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർക്ക് കത്ത് നൽകാനും യോഗത്തിൽ ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |