പാനൂർ :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊകേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സോഷ്യൽ ഓഡിറ്റിംഗ് ആൻഡ് പബ്ലിക് ഹിയറിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ബാബു മണപ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറു മാസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിംഗ് വിഭാഗം നേരിട്ട് സന്ദർശിച്ചും തൊഴിലാളികളെ നേരിൽ കണ്ട് സംസാരിച്ചും തയ്യാറാക്കിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ്, പി.അനിത, വനജ, അനിൽ വള്ള്യായി, സജിലത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സബിത, ഓവർസിയർ കെ.കെ.ശ്രേയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |