തൃശൂർ : ഗോപു നന്തിലത്ത് ജി മാർട്ടിൽ ആയിരത്തിൽപരം അവസരങ്ങളുമായി മെഗാ ജോബ് ഡ്രൈവ് നടക്കുന്നു. 29ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണിവരെ കോഴിക്കോട് നടക്കാവ് നന്തിലത്ത് ജിമാർട്ട് ഷോറൂമിൽ വച്ചാണ് മെഗാ ജോബ് ഡ്രൈവ് നടക്കുന്നത്. ജിമാർട്ടിന്റെ കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്കും കേരളത്തിലുടനീളമുള്ള മറ്റ് ഷോറൂമുകളിലേക്കുമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോറൂമുകളിലെ ജനറൽ സെക്ഷനുകളിലും ഡിജിറ്റൽ ഡിവിഷനുകളിലും ക്രോക്കറി വിഭാഗത്തിലുമാണ് ഒഴിവുകളുള്ളത്. റീജിയണൽ ബിസിനസ് മാനേജർ, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ, പ്രോഡക്ട് അഡ്വൈസർ, സീനിയർ അക്കൗണ്ടന്റ്, കസ്റ്റമർ റിലേഷൻസ് മാനേജർ തുടങ്ങി ഇരുപത്തിയെട്ടോളം തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം നേരിൽ ബന്ധെപ്പടുക. അതിന് സാധിക്കാത്തവർ 9745766630, 97456 62075, 75938 57355 തുടങ്ങിയ നമ്പറുകളിലേക്കോ അല്ലെങ്കിൽ careers@nandilathgmart.com എന്ന മെയിൽ ഐഡിയിലേക്കോ ബയോഡാറ്റ അയക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |