മല്ലപ്പള്ളി : വായ്പൂര് റോഡിൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോയ യുവതിയെ പിന്തുടർന്നെത്തി തള്ളിയിട്ട് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തു. വായ്പൂർ കോട്ടാങ്ങൽ പുത്തൻപുരയിൽ വിഷ്ണു മോൻ (20) ആണ് അറസ്റ്റിലായത്. വായ്പൂര് സ്വദേശിനിയെ ഈമാസം 16 ന് രാത്രി 8.45 ന് ശാസ്താംകോയിക്കൽ വച്ചാണ് ഇയാൾ ആക്രമിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ മല്ലപ്പള്ളിയിൽ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. ആക്രമണത്തിൽ സ്‌കൂട്ടറിൽ നിന്നും മറിഞ്ഞ് റബർ തോട്ടത്തിൽ വീണ് യുവതിയുടെ ഇടതുകൈയ്ക്ക് പൊട്ടൽ സംഭവിച്ചിരുന്നു. 19 ന് പെരുമ്പെട്ടി പൊലീസിന് യുവതി മൊഴി നൽകി. ഒളിവിൽ പോയ പ്രതി ജോലിചെയ്യുന്ന ഹോട്ടലിനു മുന്നിൽ സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ട നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ബി. സജീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ പി .ബി ബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.സി.പി.ഓ സോണി മോനും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |